ആഗോള പാസ്‌പോര്‍ട്ട് റാങ്കിംഗില്‍ ഖത്തറിന് മുന്നേറ്റം

Web Desk
1 Min Read

ദോഹ: ആഗോള നിക്ഷേപ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഹെന്‍ലി ആന്റ് പാര്‍ട്‌ണേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം വിസ ഓണ്‍ അറൈവല്‍ സ്‌കോറായ 99ല്‍ ഖത്തര്‍ പാസ്‌പോര്‍ട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 57-ാം സ്ഥാനത്തെത്തി.

city exchange

2012ല്‍ 67-ാം സ്ഥാനത്തുണ്ടായിരുന്ന ഖത്തര്‍ മികച്ച പ്രകടനത്തിലൂടെയാണ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നല്‍കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചികയും ഉള്ളടക്കവും തയ്യാറാക്കുന്നത്. അതോടൊപ്പം ഗവേഷണവും ഓപ്പണ്‍ സോഴ്‌സ് ഓണ്‍ലൈന്‍ ഡാറ്റയും ഉപയോഗിക്കുകയും ചെയ്യും. സൂചികയില്‍ 199 വ്യത്യസ്ത പാസ്‌പോര്‍ട്ടുകളും 227 വ്യത്യസ്ത യാത്രാ ലക്ഷ്യങ്ങളുമാണ് ഉള്‍പ്പെടുന്നത്. ത്രൈമാസത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക ഇത്തരത്തില്‍ ഏറ്റവും ശക്തവും വിശ്വസനീയവുമാണ്.

2020ല്‍ 54-ാം റാങ്കിലെത്തിയതാണ് ഖത്തറിന്റെ ഏറ്റവും മികച്ച പ്രകടനം. 2022 ഫിഫ ലോകകപ്പ് ആതിഥേയരായ ഖത്തര്‍ 2021ല്‍ 97 സ്‌കോറുമായി 60-ാം സ്ഥാനത്താണുള്ളത്. ഈ വര്‍ഷമാദ്യം ഗ്ലോബല്‍ സിറ്റിസണ്‍സ് സൊല്യൂഷന്‍സ് പുറത്തിറക്കിയ ആദ്യത്തെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സൂചികയില്‍ യു എ ഇ, സൗദി അറേബ്യ എന്നിവയ്‌ക്കൊപ്പം നിക്ഷേപത്തിന്റെ കാര്യത്തില്‍ മികച്ച 10 പാസ്‌പോര്‍ട്ടുകളില്‍ ഖത്തറിനെ റാങ്ക് ചെയ്തിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!