ലോക പാസ്‌പോര്‍ട്ട് റാങ്കിങില്‍ ഇന്ത്യക്ക് 87-ാം സ്ഥാനം

Web Desk
1 Min Read

ലണ്ടന്‍: ലോക പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ 87-ാം സ്ഥാനത്ത്. ജപ്പാനാണ് ഒന്നാം സ്ഥാനത്തുള്ളത്. 193 രാജ്യങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യമുള്ള ജപ്പാന് പിറകില്‍ 192 രാജ്യങ്ങളില്‍ പ്രവേശനമുള്ള സിംഗപ്പൂരും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനാക്കാരായുണ്ട്. മൂന്നാമത് ജര്‍മനിയാണ് സ്ഥാനം പിടിച്ചത്. ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എന്ന ഇമിഗ്രേഷന്‍ കമ്പനിയാണ് റാങ്കിങ്ങ് തയ്യാറാക്കുന്നത്.

city exchange

187 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി യു കെ പാസ്‌പോര്‍ട്ട് ആറാമതും 186 രാജ്യങ്ങളുമായി യു എസ് ഏഴാമതുമാണ് സ്ഥാനം നേടിയത്. റഷ്യ 119 രാജ്യങ്ങളുമായി 50-ാം സ്ഥാനവും 80 രാജ്യങ്ങളിലെ പ്രവേശനവുമായി ചൈനയ്ക്ക് 69-ാം സ്ഥാനവും നേടി. ഏറ്റവും പിറകില്‍ 27 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി അഫ്ഗാനിസ്ഥാനാണുള്ളത്.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോക സാഹചര്യങ്ങളുടെ അടിസ്ഥാനാത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 17 വര്‍ഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പാസ്‌പോര്‍ട്ട് റാങ്കിങ് ആളുകള്‍ക്ക് രാജ്യങ്ങളുടെ നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കാനും ഏറ്റവും മികച്ച സഞ്ചാര സ്വാതന്ത്രമുള്ള രാജ്യങ്ങളെ കണ്ടെത്താനും സഹായിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!