കാളികാവില്‍ ഫുട്ബാള്‍ കളിക്കിടെ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

Web Desk
0 Min Read

മലപ്പുറം: അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിനിടെ സ്റ്റേഡിയത്തിലെ ഗ്യാലറി തകര്‍ന്നു വീണു. അന്‍പത് പേര്‍ക്കെങ്കിലും പരിക്കേറ്റു. കാളികാവ് പുങ്ങോടിലാണ് സംഭവം.

city exchange

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കവുങ്ങ് കൊണ്ട് നിര്‍മിച്ച ഗ്യാലറി തകര്‍ന്നു വീണത്. ഗ്യാലറി തകര്‍ന്നതോടെ ഫ്‌ളഡ്‌ലൈറ്റും നിലത്തേക്ക് വീണു.

- Advertisement -
Ad image

കളി കാണാന്‍ വന്‍ ജനക്കൂട്ടമാണുണ്ടായത്. ഗ്യാലറിക്ക് താങ്ങാനാവുന്നതിലും കൂടുതല്‍ പേര്‍ കയറിയതായിരിക്കും അപകടത്തിന് കാരണമെന്ന് കരുതുന്നു.

Share This Article
Leave a Comment
error: Content is protected !!