ദോഹ ഫോറം 2024 അമീര്‍ ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

ദോഹ: ദോഹ ഫോറം 2024ന്റെ 22-ാമത് എഡിഷന്‍ ‘ദി ഇന്നൊവേഷന്‍ ഇംപെറേറ്റീവ്’ എന്ന പ്രമേയത്തില്‍ ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു.

city exchange

ഉദ്ഘാടനച്ചടങ്ങില്‍ സെനഗല്‍ പ്രസിഡന്റ് ബാസിറൂ ഡിയോമയെ ഫെയ്, ഡൊമിനിക്കന്‍ പ്രസിഡന്റ് ലൂയിസ് റോഡോള്‍ഫോ അബിനാദര്‍, നമീബിയ പ്രസിഡന്റ് ഡോ. നംഗോലോ എംബുംബ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന ചെയര്‍വുമണ്‍ സെല്‍ജ്ക സിവിജാനോവിച്ച്, കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജൊമാര്‍ത് ടോകയേവ്, റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഫൗസ്റ്റിന്‍ അര്‍ച്ചേഞ്ച് തൗഡേറ, ഈജിപ്ത് പ്രധാനമന്ത്രി ഡോ. മൊസ്തഫ മദ്ബൗലി, സെന്റ് വിന്‍സെന്റ്ആന്റ് ഗ്രനേഡൈന്‍സ് പ്രധാനമന്ത്രി റാല്‍ഫ് ഗോണ്‍സാല്‍വസ്, ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ടിലി, യു എന്‍ ജനറല്‍ അസംബ്ലിയുടെ 78-ാമത് സെഷന്റെ പ്രസിഡന്റ് എഡെന്നിസ് ഫ്രാന്‍സിസ്, ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി, സഹോദര സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘത്തലവന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി മന്ത്രിമാര്‍, നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, പാര്‍ലമെന്റേറിയന്‍മാര്‍, ബുദ്ധിജീവികള്‍, വ്യവസായ പ്രമുഖര്‍, മാധ്യമ വിദഗ്ധര്‍, പ്രാദേശിക- അന്തര്‍ദേശീയ സംഘടനകളുടെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ അല്‍ ജസീറ നെറ്റ്വര്‍ക്കിന്റെ ലേഖകരായ വെയ്ല്‍ അല്‍ ദഹ്ദൂഹ്, കാര്‍മെന്‍ ജൗഖാദര്‍, സ്വതന്ത്ര ഫോട്ടോ ജേര്‍ണലിസ്റ്റ് മൊതാസ് അസൈസ, എ എഫ് പി പത്രപ്രവര്‍ത്തകരായ ഡിലന്‍ കോളിന്‍സ്, അര്‍മാന്‍ എഫ് എം ഡയറക്ടര്‍ ക്രിസ്റ്റീന അസ്സി, അറകിസിയ എഫ് എം സദാഫ് പോപല്‍സായി ഡയ്‌ലന്‍ കോളിന്‍സ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് അമീര്‍ ദോഹ ഫോറം അവാര്‍ഡ് സമ്മാനിച്ചു.

- Advertisement -
Ad image

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ചടങ്ങില്‍ പ്രസംഗിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രഥമ വനിത ഡോ. ജില്‍ ബൈഡനും മുഖ്യപ്രഭാഷണം നടത്തി.

Share This Article
Leave a Comment
error: Content is protected !!