

ദോഹ: മവാസിം ബിസിനസ് ഗ്രൂപ്പ് പതിനഞ്ചാം വാര്‍ഷിക പരിപാടികള്‍ മികവുറ്റ രീതിയില്‍ ആഘോഷിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പിന്റെ വാര്‍ഷികത്തോടൊപ്പം ഗ്രൂപ്പ് എം ഡി ഡോ. ശഫീഖ് കോടങ്ങാട് രചിച്ച ബിസിനസ് രസതന്ത്രം എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

ഡിസംബര്‍ അവസാന വാരത്തില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ നേതാക്കള്‍, വ്യവസായ- വാണിജ്യ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രസ്തുത പരിപാടിയില്‍ 2024 വര്‍ഷത്തെ മവാസിം ബിസിനസ് എക്സലന്‍സി അവാര്‍ഡുകള്‍ ബിസിനസ്, സാമൂഹിക സേവനം, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്ക് സമ്മാനിക്കും.

ഖത്തറില്‍ അല്‍ മവാസിം ബിസിനസ് ഗ്രൂപ്പിന്റേതായി പി ആര്‍ ഒ സര്‍വീസസ്, കമ്പനി ഫോര്‍മേഷന്‍, ലീഗല്‍ ഡോക്യമെന്റേഷന്‍ എന്നീ മേഖലകളില്‍ ദോഹ, വക്റ, അസീസിയ, മൈദര്‍ എന്നീ സ്ഥലങ്ങളിലായി അഞ്ചോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ മവാസിം ട്രാന്‍സലേഷന്‍ ആന്റ് സര്‍വീസസ്, ലീഗല്‍ ഫോര്‍ ട്രാന്‍സലേഷന്‍ എന്നിവയോടൊപ്പം അല്‍ മവാസിം ലോണ്‍ട്രി, മവാസിം ടെയ്‌ലറിങ്, മെക്കിന്‍ഡ് ട്രൈഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ്, സികെഎസ് ലിമോസിന്‍, ഗ്രൂപ്പ് ഫലാഫില്‍ അല്‍ ഖോര്‍ കഫ്തീരിയ തുടങ്ങിയ സ്ഥാപനങ്ങള്‍ ഖത്തര്‍, യു എ ഇ, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു. അതിന് പുറമെ ജി സി സി രാജ്യങ്ങളിലേക്ക് യോഗ്യരായ ജീവനക്കാരെ തയ്യാറാക്കുന്നതിനായി അല്‍ മവാസിം അക്കാദമി എന്ന പേരില്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ കൊണ്ടോട്ടി, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ബ്രിട്ടീഷ് മൗണ്ട് ഇംഗ്ലീഷ് സ്‌കൂള്‍ എന്ന പേരില്‍ ഹൈദരാബാദില്‍ സ്‌കൂളും പ്രവര്‍ത്തിക്കുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ മവാസിം ജനറല്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് ഹുദവി, ശുഐബ് വാഫി ഒറവമ്പുറം, എം ഡി ശഫീഖ് ഹുദവി കോടങ്ങാട് എന്നിവര്‍ പങ്കെടുത്തു.

