ജെബി കെ ജോണിന് ബിസിനസ്സ് എക്‌സെലന്‍സ് അവാര്‍ഡ്

Web Desk
1 Min Read

ദോഹ: ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് ജെബി കെ ജോണിന് സമ്മാനിച്ചു. രാജീവ് ഗാന്ധി സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി തുമാമാ ഒലിവ് ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ ജെബി കെ ജോണിന് അവാര്‍ഡ് സമ്മാനിച്ചു.

city exchange

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജെബി കെ ജോണ്‍
ഖത്തറിലെ പ്രമുഖ സ്ഥാപനമായ ഖത്തര്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടറാണ്.

ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജൂട്ടസ്‌പോള്‍ അധ്യക്ഷത വഹിച്ചു.അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ഗില്‍ബര്‍ട്ട്, വര്‍ക്കിംഗ് പ്രസിഡണ്ട്മാരായ ജീസ്സ് ജോസഫ്, നാസ്സര്‍ വടക്കേക്കാട്, യൂത്ത് വിംഗ് പ്രസിഡണ്ട് നദിംമാനര്‍, വൈസ് പ്രസിഡണ്ട്മാരായ സലിം ഇടശ്ശേരി, ഷംസുദ്ദീന്‍ ഇസ്മയില്‍, ജനറല്‍ സെക്രട്ടറിമാരായ നിഹാസ് കോടിയേരി, മുജീബ് വലിയകത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജോര്‍ജ്ജ് കുരുവിള, മുബാറക്ക്, ഷാഹിന്‍ മജീദ്, പ്രശോഭ്, ലിയൊ, നെവിന്‍, നൗഷാദ് ടി കെ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!