
മനാമ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പൗരപ്രമുഖരെ ആദരിക്കുന്നതിന്റെ ഭാഗമായി ആര് യുസഫ് ഹാജിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സ്മാരക പുരസ്കാരത്തിന്റെ പ്രഥമ ജേതാവായി എം എം എസ് ഇബ്രാഹിമിനെ തെരഞ്ഞെടുത്തു.

മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും ബഹ്റൈന്‍ പ്രവാസിയും മുന്‍ കെ എം സി സി നേതാവുമായിരുന്ന ആര് യുസഫ് ഹാജിയുടെ സ്മരണാര്‍ഥമാണ് എല്ലാ വര്‍ഷവും വിവിധ മേഖലകളില്‍ മികവുറ്റ സേവനം നടത്തിയവരെ ആദരിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും മത- ഭൗതിക- വിദ്യാഭ്യാസ മേഖലയിലും നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെ മാനിച്ചാണ് ബഹ്റൈന്‍ ചാപ്റ്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഇബ്രാഹിമിന് പ്രഥമ പുരസ്കാരം നല്‍കുന്നതെന്ന് പ്രസിഡന്റ് ഷരീഫ് കൊറോത്ത്, ജനറല്‍ സെക്രട്ടറി എ പി ഫൈസല്‍ എന്നിവര്‍ അറിയിച്ചു. ബഹ്റൈന്‍ ചാപ്റ്റര്‍ ഭരണസമിതി യോഗത്തിലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഹാഷിം പി പി, പി കെ ഇസ്ഹാഖ്, എന്‍ കെ മൂസഹാജി, മജീദ് കല്ലേരി, സഹീര്‍ പറമ്പത്ത്, അഫ്സല് വട്ടക്കണ്ടി, ഷരീഫ് അരീക്കോത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ഓരോ വര്‍ഷവും റമദാനില്‍ മഹല്ല് പരിധിയിലെ വിവിധ വ്യക്തികളെ വില്ല്യാപ്പള്ളി സംഗമം വേദിയില്‍ പുരസ്കാരം നല്കി ആദരിക്കും. 26ന് മനാമയിലെ കെ എം സി സി ഹാളില്‍ നടക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രഥമ പുരസ്കാരം എം എം എസ് ഇബ്രാഹിമിന് കൈമാറും. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പ്രവര്ത്തകന് ഡോ. സുബൈര്‍ ഹുദവി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
കെ എം സി സി ബഹ്റൈന്‍ പ്രസിഡണ്ട് ഹബീബ് റഹ്മാന്, കെ എം സി സി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

