ഇന്‍കാസ് ഖത്തര്‍ മലപ്പുറം അനുശോചന യോഗം നടത്തി

Web Desk
1 Min Read

ദോഹ: താനൂരില്‍ നടന്ന അതിദാരുണമായ ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം നടത്തി. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അനുശോചന പ്രസംഗം നടത്തി.

city exchange

മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഊഫ് മക്കരപറമ്പ് അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആഷിക് തിരൂര്‍ സ്വാഗതവും സെക്രട്ടറി അമീര്‍ കോട്ടപ്പുറം നന്ദിയും പറഞ്ഞു. ടൂറിസം രംഗത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ അധികാരികള്‍ ഇടപെടണമെന്നും അപകടങ്ങള്‍ തുടര്‍ക്കഥയാവാതെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ശക്തമാക്കാന്‍ ഗവണ്മെന്റ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഹമീദ് ചെറുവല്ലൂര്‍, വൈസ് പ്രസിഡന്റുമാരായ സി എ സലാം, സിദ്ദീഖ് ചെറുവല്ലൂര്‍, അഷ്റഫ് വാകയില്‍, യൂത്ത് കോണ്‍ഗ്രസ് ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ ശിഹാബ് നരണിപ്പുഴ, ജില്ലാ കമ്മിറ്റി സെക്രട്ടറിമാരായ ഷംസീര്‍ കാളച്ചാല്‍, ജംഷീദ് കെ ടി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹനീഫ വലിയകത്ത്, സലീം എരമംഗലം, യൂത്ത് വിങ് പ്രസിഡന്റ് ഷറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി സിജോ നിലമ്പൂര്‍, ട്രഷറര്‍ ഹാദി മലപ്പുറം, നയീം എടപ്പാള്‍, റിഷാദ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!