ഫോക്കസ് 6.0 പ്രൊഫഷണല്‍സ് മീറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ബഹ്റൈനിലെ മലയാളി പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിച്ച് വിസ്ഡം ബഹ്റൈന്‍ ചാപ്റ്റര്‍ യൂത്ത് വിഭാഗം ഫോക്കസ് 6.0 പ്രൊഫഷണല്‍സ് മീറ്റ് സംഘടിപ്പിച്ചു.

city exchange

മിന്‍ഹാന്‍ അബ്ദുല്‍ മജീദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഹംറാസ് അല്‍ ഹികമി അധ്യക്ഷത വഹിച്ചു.

പ്രശസ്ത മോട്ടിവേറ്ററും എക്‌സ് ആന്റ് വൈ ലേണിംഗ് സെന്റര്‍ സി ഇ ഒയുമായ മുഹമ്മദ് അജ്മല്‍ സി, ജാമിഅ അല്‍ ഹിന്ദില്‍ നിന്ന് ഹികമി ബിരുദം നേടിയ ശേഷം സൗദിയിലെ മദീന സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന മുഹമ്മദ് അജ്മല്‍ ഫൗസാന്‍ എന്നിവര്‍ അവതരിപ്പിച്ച സെഷനുകള്‍ ശ്രദ്ധേയമായിരുന്നു.

ഭൗതിക ജീവിതത്തിലെ വിജയത്തിനായി വിവിധ പ്രൊഫഷനുകളുടെ പിന്നാലെ സഞ്ചരിക്കുമ്പോള്‍ ജീവിതത്തിന്റെ ആത്മീയ വശം അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷകര്‍ സംസാരിച്ചു. സുഹാദ് ബിന്‍ സുബൈര്‍ സ്വാഗതവും സഹീന്‍ നിബ്രാസ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!