‘കഥകളി നാടിന്‍ പൊന്നോണം 26’ ഖത്തര്‍ കൊട്ടാരക്കര അസോസിയേഷന്‍ ഓണാഘോഷം

Web Desk
2 Min Read

ദോഹ: ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ കെഫാഖിന്റെ ഓണാഘോഷം ‘കഥകളി നാടിന്‍ പൊന്നോണം 2026’ വിപുലമായ നിലയില്‍ ദോഹ ഐ സി സി അശോക ഹാളില്‍ നടത്തി.

city exchange

കെഫാഖ് പ്രസിഡന്റ് ബിനേഷ് ബാബു അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികള്‍ സിനിമാ താരവും നിര്‍മ്മാതാവും ദോഹയിലെ പ്രമുഖ സംഘാടകനുമായ ചന്ദ്രമോഹന്‍ പിള്ള ഉദ്ഘാടനംചെയ്തു. ഖത്തര്‍ ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെഫാഖ് ജനറല്‍ സെക്രട്ടറി ജോബിന്‍ പണിക്കര്‍ സ്വാഗതവും ട്രഷറര്‍ ബെന്നി ബേബി നന്ദിയും അറിയിച്ചു.

കെഫാഖിലെ എണ്‍പതോളം കുട്ടികളും വനിതകളും പുരുഷന്മാരും അടങ്ങുന്ന കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ‘മെഗാ ഷോ’ ആഘോഷത്തിനെ മികവുറ്റതാക്കി.

തിരുവാതിര, നാടന്‍ പാട്ട്, സെമി ക്ലാസിക്കല്‍ നൃത്തങ്ങള്‍, സിനിമാറ്റിക് നൃത്തങ്ങള്‍, ഫ്യൂഷന്‍ നൃത്തങ്ങള്‍, ഗാനമേള, ഫാഷന്‍ ഷോ, സ്‌കിറ്റ് എന്നിവ പരിപാടിക്ക് മിഴിവേകി. പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു

- Advertisement -
Ad image

ഐ സി സി ലൈബ്രറിക്കായി കെഫാഖ് നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടത്തപ്പെട്ടു. മുന്‍ കെഫാഖ് എം സി അംഗങ്ങളെയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ കെഫാഖ് വിദ്യാര്‍ഥികളെയും ഫിഫ ഫുട്‌ബോള്‍ പ്രെഡിക്ഷന്‍ മത്സര വിജയികളെയും ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചു.

ആഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികള്‍ക്ക് കണ്‍വീനര്‍മാരായ ജലു അമ്പാടി, ഉമ്മന്‍ കൈപ്പള്ളില്‍, ടിന്‍സി ജോബി, അജന റോഷന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കെ ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ സിബി മാത്യു, ബിജു പി ജോണ്‍, ഖജാന്‍ജിമരായ ബെന്നി ബേബി, അനീഷ് തോമസ്, ജോയിന്റ് സെക്രട്ടറി ഷാജി കരിക്കം, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അനില്‍കുമാര്‍ ആര്‍, ദിപു സത്യരാജന്‍, റിഞ്ചു അലക്‌സ്, ഗോപിക അനീഷ്, അരുണ്‍ ആര്‍ പിള്ള, ആകാശ് ആശ്രമം, ചാള്‍സ് ചാക്കോ, സോജു ഫിലിപ്പ്, ജൂണോ വിനീത്, റെജി ലൂക്കോസ് കൂടാതെ വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!