
മനാമ: പ്രവാചകന് മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്റൈന്‍ മീലാദ് കാമ്പയിനിന്റെ ഭാഗമായി ഉമ്മുല്‍ ഹസം റീജിയന് കമ്മിറ്റി മദ്ഹുര്‍റസൂല്‍ സമ്മേളനം സംഘടിപ്പിച്ചു. ‘ഖല്‍ബിലുണ്ട് എന്റെ നബി’എന്ന ശീര്‍ഷകത്തില്‍ ബാങ്കോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അബ്ദുറസാഖ് ഹാജിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെ യ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി മുഖ്യപ്രഭാഷണം നടത്തി.


ഐ സി എഫ് നാഷണല്‍ നേതാക്കളായ ശമീര്‍ പന്നൂര്, അഡ്വ. എം സി അബ്ദുല്‍ കരീം പ്രസംഗിച്ചു. ശൈഖ് ഹസ്സാന് മുഹമ്മദ് മദനി, റഫീക്ക് ലത്വീഫി വരവൂര്‍, സുലൈമാന്‍ ഹാജി, ശംസുദ്ധീന്‍ സുഹ്രി, സമദ് കാക്കടവ് എന്നിവര്‍ സംബന്ധിച്ചു. സമ്മേളവേദിയില്‍ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍ നേതൃത്വം നല്കി.

സമ്മേളനത്തിന് മുന്നോടിയായി നടന്ന മൗലിദ് പാരായണത്തിന് അഹ്മദ് സഖാഫി, റഹീം സഖാഫി, മന്‍സൂര്‍ അഹ്സനി, സുഫൈര്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്കി. അസ്കര്‍ താനൂര്‍ സ്വാഗതവും നൗഷാദ് മുട്ടുന്തല നന്ദിയും പറഞ്ഞു.
