
ദോഹ: എഫ് സി സി വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ…’ എന്ന കവിതാസ്വാദന സദസ്സ് ആഗസ്റ്റ് 1-ന് ശനിയാഴ്ച വൈകുന്നേരം 6.30ന് എഫ് സി സി ഹാളില്‍ നടക്കും.

ദോഹയിലെ കവികളെയും കാവ്യാസ്വാദകരെയും ഒരുമിപ്പിക്കുന്ന ഈ സദസ്സില്‍ കവിതാവതരണം, ആസ്വാദനം, നിരൂപണം, പൊതുചര്‍ച്ച തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7070 4901 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
