
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് ആദ്യ ഘട്ട ഭാഗ്യവിജയികളെ തെരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി ഇ ഒ നിതില്‍, സി ഒ ഒ ഹരീഷ്, മറ്റ് മാനേജ്മെന്റങ്ങള് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

8 വിജയികള്‍ക്ക് 3,000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും 1 വിജയിക്ക് പുതിയ മോഡല്‍ എംജി 5 കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജൂലൈ 4 മുതല്‍ ഡിസംബര്‍ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 9 എംജി 5 കാറുകള്‍, 1,20,000 ഖത്തര്‍ റിയാല്‍ ക്യാഷ് (40 പേര്‍ക്ക്), 1 വിജയിക്ക് ബമ്പര്‍ സമ്മാനമായി ജെടൂര്‍ ടി1 കാര്‍ എന്നിവ നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്.

മെഗാ പ്രൊമോഷനില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളില് നിന്നും 50 റിയലിനോ അതിനു മുകളിലോ ഷോപ്പ്് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ പൂരിപ്പിച്ചു നല്കിയാല് മതി. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്കി നിരവധി വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.
ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങള്‍ ഗ്രാന്‍ഡ് മാള്‍/ ഗ്രാന്‍ഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളില് ഒരുക്കിയിട്ടുണ്ട്. ഫുഡ്, നോണ്‍ ഫുഡ്, ഗാര്‍മെന്റ്സ്, ഇലക്ട്രോണിക്സ്, ഫ്രൂട്സ് ആന്‍ഡ് വെജിറ്റബ്ള്‍സ്, മൊബൈല്‍, ഹോം അപ്ലയന്‍സ്, ടോയ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തെരെഞ്ഞെടുത്ത പ്രൊഡക്ടുകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഗ്രാന്‍ഡ് മി ലോയല്‍റ്റി കാര്‍ഡില്‍ അംഗമാകുന്നവര്‍ക്ക് അധിക പോയിന്റുകളും സ്പെഷ്യല്‍ ഡിസ്കൗണ്ടുകളും ലഭ്യമാണ്.
ഈ മെഗാ പ്രൊമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ഓഗസ്റ്റ് 27നു നടക്കും. വിജയികളായവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം ഈ പ്രൊമോഷന്റെ ഭാഗമാവാന്‍ എല്ലാ ഉപഭോക്താക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായും ഗ്രാന്‍ഡ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ആശംസകള്‍ അറിയിച്ചു.

