

ദോഹ: ഇരിട്ടി പുന്നാട് താഴെക്കുളം സ്വദേശി മര്‍ഹബ ഹൗസില്‍ സി വി അബ്ദുറഹ്മാന് (58) ദോഹയില്‍ നിര്യാതനായി. കേരള ഫുഡ് സെന്ററില്‍ പ്രൊഡക്ഷന്‍ മാനേജരായിരുന്നു.

താമസ സ്ഥലത്ത് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബത്തോടൊപ്പമാണ് ദോഹയില്‍ താമസിക്കുന്നത്.

ഭാര്യ: സനീറ. മക്കള്‍: ഫൈസല്‍, നസീറ, ഫര്ഹാന്, നനീബ. പിതാവ്: പരേതനായ ടി കെ മമ്മൂട്ടി ഹാജി. മാതാവ്: ആസിയ.

