ഖത്തര്‍ നാഷണല്‍ ലൈബ്രറി ആപ്പിന് മികച്ച പ്രതികരണം

Web Desk
1 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറി പുറത്തിറക്കിയ മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

city exchange

37,500-ലധികം അംഗങ്ങളാണ് നിലവില്‍ ആപ്പ് ഉപയോഗിക്കുന്നത്. ഇത് ലൈബ്രറിയുടെ സേവനങ്ങളെയും ശേഖരങ്ങളെയും കുറിച്ചുള്ള നിരവധി വിവരങ്ങളിലേക്ക് വേഗത്തിലും എളുപ്പത്തിലും എത്തിച്ചേരാന്‍ സഹായിക്കുന്നതായി ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ ഐ ടി ഓപ്പറേഷന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ നാസര്‍ അല്‍ അന്‍സാരി പറഞ്ഞു.

ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 14,000 പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഇപ്പോള്‍ ആപ്പിന് 15,220-ലധികം ഐ. ഒ. എസ് ഉപയോക്താക്കളും 22,539 ആന്‍ഡ്രോയിഡ് ഉപയോക്താക്കളുമണ്ടെന്നും നാസര്‍ അല്‍ ്അന്‍സാരിയെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image

ഇ-ബുക്കുകള്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതോടൊപ്പം ഇലക്ട്രോണിക്, ഓഡിയോ ബുക്കുകളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ആപ്പ് സഹായിക്കും. ചെറുപ്പക്കാരായ വായനക്കാര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകമായി റിസോഴ്‌സുകളിലേക്ക് എളുപ്പത്തിലുള്ള ആക്‌സസ് എന്നാണ് ഇത് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം ലൈബ്രറി ആതിഥേയത്വം വഹിക്കുന്ന പരിപാടികള്‍ക്ക് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓപ്ഷനുകളും ജനങ്ങള്‍ക്ക് ഏറെ സഹായകരമാണ്.

Share This Article
Leave a Comment
error: Content is protected !!