

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദിന്റെ മാതാവ് പേരാമ്പ്ര മൂരികുത്തി തച്ചോളി കുഞ്ഞാമി (73) നാട്ടില്‍ നിര്യാതയായി. പരേതരായ തച്ചോളി കുഞമ്മദ് ഹാജി- കുഞ്ഞയിഷ ദമ്പതികളുടെ മകളാണ്.

ദീര്‍ഘകാലം പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന പരേതനായ തറോല്‍ ഉമ്മര്‍കുട്ടിഹാജിയാണ് ഭര്‍ത്താവ്. സിറാജ മകളാണ്. മരുമകന്‍: കുഞ്ഞിമൊയ്ദീന്‍ കണ്ണിപൊയില്‍ (പേരാമ്പ്ര മൂരികുത്തി).

കല്ലൂര്‍ കൂത്താളി മസ്ജിദ് ബിലാലില്‍ ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഖബറടക്കും. ദോഹ തുമാമ ഖത്തര്‍ കെ എം സി സി ഹാളില്‍ ഞായറാഴ്ച രാത്രി എട്ടിന് മയ്യിത്ത് നമസ്‌കാരം ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിയോഗത്തില്‍ ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റ്യാടി- പേരാമ്പ്ര മണ്ഡലം കമ്മറ്റികള്‍ അനുശോചിച്ചു.

