ബനാത്ത് വാലയുടെ ചരിത്രം പുസ്തക രൂപത്തില്‍ പുറത്തിറക്കി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അഖിലേന്ത്യ പ്രസിഡണ്ടും മഹാരാഷ്ട്ര നിയമസഭാ അംഗവും പൊന്നാനി ലോക്‌സഭ അംഗവുമായിരുന്ന ഗുലാം മഹ്മൂദ് ബനാത്ത് വാലയുടെ ചരിത്രം ഗ്രേസ് പബ്ലിക്കേഷന്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കി.

city exchange

ഡല്‍ഹിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിലാണ് മുസ്ലിം ലീഗ് ആസാദി കെ ബാദ് എന്ന ഉര്‍ദു പുസ്തകം ഖത്തര്‍ തിരൂര്‍ മണ്ഡലം കെ എം സി സി പ്രസിഡണ്ട് ഹമദ് മൂസയുടെ സാന്നിധ്യത്തില്‍ ലീഗ് ദേശീയ പ്രസിഡണ്ട് കാദര്‍ മൊയ്തീന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് എം പി അബ്ദുസമദ് സമദാനി എം പിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചത്. ചരിത്രം മാറ്റി എഴുതപ്പെടുന്ന കാലത്ത് ഭാവി തലമുറയ്ക്ക് മുസ്ലിം ലീഗ് ചരിത്രം അറിയുവാനും പഠിക്കുവാനും ഇത് വളെരെ ഉപകാരപ്രദമാകുമെന്നും മഹമദ് മൂസ പറഞ്ഞു.

പുസ്തകത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ സീനിയര്‍ നേതാക്കള്‍, ഖത്തര്‍ കെ എം സി സി തിരൂര്‍ മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികളെയും പ്രവര്‍ത്തകരെയും ഖത്തര്‍ കെ എം സി സി തിരൂര്‍ മണ്ഡലം കമ്മിറ്റി കൃതജ്ഞത അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!