മാധ്യമ സ്വാതന്ത്ര്യം ഹനിച്ചെന്നു പറയുന്നവര്‍ അടിയന്തരാവസ്ഥക്കാലം മറക്കരുതെന്ന് എം സ്വരാജ്

Web Desk
1 Min Read

ദോഹ: കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിച്ചു എന്ന് മുറവിളി കൂട്ടുന്ന രാഷ്ട്രീയ നേതാക്കള്‍ അടിയന്തരാവസ്ഥാ കാലത്തു മാധ്യമ മേധാവികളെയും അവരുടെ ഭാര്യമാരെയും കുടുബാംഗങ്ങളെ ഉള്‍പ്പടെ വേട്ടയാടിയ കോണ്‍ഗ്രസ് ഭരണകാലം മറക്കരുതെന്നു മുന്‍ എം എല്‍ എയും സി പി എം നേതാവുമായ എം സ്വരാജ് അഭിപ്രായപ്പെട്ടു. ഖത്തര്‍ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ‘നവകേരള നിര്‍മ്മിതിയും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ ഇരുപത്തി ഏഴാമത് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.

city exchange

ആര്‍ എസ് എസ് വിലക്കെടുത്ത അശ്ലീല മഞ്ഞ ചാനലുകള്‍ക്കെതിരെ കോടതി നിര്‍ദേശത്തിന്റെയും മറ്റു കേസുകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കര്‍ നടപടിയെടുത്തപ്പോള്‍ ചില നേതാക്കളും വലതുപക്ഷ ചാനലുകളും ആ മഞ്ഞചാനലുകള്‍ക്കുവേണ്ടി വാദിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ നടന്ന പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

- Advertisement -
Ad image

സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ ജലീല്‍, കേന്ദ്ര കമ്മറ്റി അംഗം സുധീര്‍ എളന്തോളി, സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!