

ദോഹ: 2023 ജൂലൈ 30, ഒക്ടോബര്‍ 17, ഒക്ടോബര്‍ 27 എന്നീ തിയ്യതികളില്‍ കാലഹരണപ്പെടുന്ന സ്പെയിനില്‍ നിന്നുള്ള ടെഫ് ഫ്‌ളോര്‍ ക്രാക്കറുകള്‍ക്കെതിരെ പൊതുജനാരോഗ്യ മന്ത്രാലയം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അനുവദനീയമായ അളവിലും കൂടുതലാണെന്ന് സംശയിക്കുന്ന അട്രോപിന്‍, സ്‌കോപോളമൈന്‍ എന്നിവയുടെ അളവ് കൂടുതലാണെന്ന് സംശയിക്കുന്നതിനാല്‍ 2024 മാര്‍ച്ച് 2, 3, 4, 6, ഏപ്രില്‍ 4 തിയ്യതികളില്‍ കാലഹരണപ്പെടുന്ന സ്പെയിനില്‍ നിന്നുള്ള സ്‌കാള്‍ര്‍ നുസ്‌പെര്‍പ്രോട്ട് ഡ്ങ്കല്‍ ക്രാക്കര്‍ കഴിക്കുന്നതിനെതിരെയും പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യൂറോപ്യന്‍ റാപ്പിഡ് അലേര്‍ട്ട് സസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡില്‍ ഈ ഉത്പന്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിതരണക്കാരോട് ഈ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
നിലവില്‍ ഈ ഇനങ്ങള്‍ ഉപഭോക്താക്കള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ ഉത്പന്നങ്ങള്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ അവ വാങ്ങിയ ഔട്ട്ലെറ്റിലേക്ക് തിരികെ നല്‍കാനോ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

