ജില്ലാ മുസ്ലിം ലീഗ്, വനിതാ ലീഗ് സാരഥികള്‍ക്ക് ആദരം

Web Desk
1 Min Read

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെകട്ടറിയായും വനിതാ ലീഗ് ജനറല്‍ സെക്രട്ടറിയായും സ്ഥാനമേറ്റ കെ ടി സഅദുല്ലയെയും ഷമീമ ജമാലിനെയും പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് ആദരിച്ചു.

city exchange

പയ്യന്നൂര്‍ മുന്‍സിപ്പല്‍ ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദറും ജില്ലാ വൈസ് പ്രസിഡണ്ട് അഹമദ് പോത്താങ്കണ്ടവും ഷാള്‍ അണിയിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ കാട്ടൂര്‍ ഹംസ, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി പി മഹമൂദ്, കാസര്‍ക്കോട് ജില്ലാ പ്രസിഡണ്ട് എ പി ഉമ്മര്‍, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ഫൈസല്‍, മണ്ഡലം ലീഗ് പ്രസിഡണ്ട് കെ കെ അശ്‌റഫ്, ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ കോയിപ്ര, ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം കരപ്പാത്ത് ഉസ്മാന്‍, മുന്‍ മണ്ഡലം ലീഗ് പ്രസിഡണ്ട് എസ് എ ശുക്കൂര്‍ ഹാജി, മണ്ഡലം പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് ടി പി അബ്ദുല്‍ അസീസ് ഹാജി, ജോയിന്റ് സെക്രട്ടറിമാരായ എസ് കെ അശ്‌റഫ് അലി കോയിപ്ര, മുന്‍സിപ്പല്‍ ലീഗ് പ്രസിഡണ്ട് വി കെ ഷാഫി, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഹസീന കാട്ടൂര്‍, നസീമ കവ്വായി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!