ബാബരി മസ്ജിദ് തകര്‍ത്ത സംഘാംഗമായതിന്റെ മനോവിഷമത്തില്‍ പള്ളികള്‍ നിര്‍മ്മിച്ചയാള്‍ മരിച്ചു

Web Desk
1 Min Read

ഹൈദരാബാദ:ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവയില്‍ പങ്കെടുത്തതിലെ മനോവിഷമം കാരണം പിന്നീട് ഇസ്ലാം സ്വീകരിച്ച് 91 പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരബാദ് പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിലാണ് ആമിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആമിര്‍ ഇവിടെ വാടകക്ക് താമസിച്ചു വരികയായിരുന്നു.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
മരണ കാരണം ഇപ്പോള്‍ വ്യക്തമല്ലെന്ന് പൊലീസ പറഞ്ഞു. മരണത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ പരാതി നല്‍കുകയാണെങ്കില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
1993 ല്‍ ഇസ്‌ലാം സ്വീകരിച്ച ബല്‍ബീര്‍ സിംഗ് പിന്നീട് മുഹമ്മദ് ആമിര്‍ എന്ന് പേരു സ്വീകരിച്ചു. ബാബരി തകര്‍ത്തതില്‍ പങ്കാളിയായതിന് പ്രായശ്ചിത്തമായി 100 പള്ളികള്‍ നിര്‍മിച്ച് സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. പിന്നീട് ഈ ദൗത്യത്തിന് പിറകെയായിരുന്നു മുഹമ്മദ്? ആമിര്‍.ഹൈദരബാദില്‍ 91ആമത്തെ പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനിടെയാണ് മരണം.

city exchange
Share This Article
Leave a Comment
error: Content is protected !!