ഓര്‍മകള്‍ നട്ട് സ്‌നേഹം വളര്‍ത്താം; ഗൃഹപ്രവേശത്തിന് അതിഥികള്‍ക്ക് ചെടി സമ്മാനിച്ച് വീട്ടുടമകള്‍

Web Desk
1 Min Read

കക്കട്ടില്‍: ലോക പരിസ്ഥിതിദിനത്തിന് പിന്നാലെ പുതുമയുള്ള ഗൃഹപ്രവേശനം നടത്തി ജാഫര്‍. തന്റെ പരിസ്ഥിതി സ്‌നേഹം ചടങ്ങിലും പ്രകടിപ്പിച്ചു മാതൃക സൃഷ്ടിച്ചു തെക്കേ കോളോത്ത് ജാഫര്‍ അലിയും പത്‌നി മെഹജബിനും.

city exchange

ഗൃഹ പ്രവേശന ചടങ്ങില്‍ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി അതിഥികളെ സല്‍ക്കരിച്ചതിനു പുറമെ തിരിച്ചു പോകുമ്പോള്‍ പ്രത്യേക സമ്മാനപ്പൊതിയും അദ്ദേഹം നല്‍കുകയായിരുന്നു. പൊതി തുറന്ന് നോക്കിയപ്പോള്‍ പലരും ഞെട്ടി. വീട്ടില്‍ നട്ടുവളര്‍ത്താനുള്ള ചന്ദന തൈയാണ് ചിലര്‍ക്ക് ലഭിച്ചതെങ്കില്‍ മറ്റു ചിലര്‍ക്ക് തേക്കിന്‍തൈ. ചടങ്ങിനെത്തിയ നൂറുക്കണക്കിനാളുകള്‍ക്കാണിത് സമ്മാനിച്ചത്.

ലോകം മുഴുവന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ്. പരിസ്ഥിതി അവബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ സ്വപ്‌ന ഗൃഹപ്രവേശന വേളയില്‍ തൈകള്‍ സമ്മാനിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ജാഫര്‍ അലി പറഞ്ഞു. ഈ ചെടികള്‍ വളരുന്തോറും മനസ്സിനു കുളിര്‍മ്മയേകുമെന്നാണ് ജാഫര്‍ അലിയുടെ പ്രതീക്ഷ.

ഖത്തറിലെ ഉരിദുവില്‍ ഉന്നത ഉദ്യോഗസ്ഥനാണ് കോഴിക്കോട് ജില്ലയിലെ പാതിരിപ്പറ്റ സ്വദേശി ജാഫര്‍ അലി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!