

ദോഹ: ഖത്തറിലെ ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ കേരളത്തിലെ പ്രമുഖ ഗായകന്മാരെ അണിനിരത്തി ദോഹ സ്റ്റേജും മൂണ്‍ ഇവന്റസും ഒരുക്കുന്ന സംഗീത നിശ ‘ഇശല്‍ മുഹല്ലത്ത്’ ഇന്ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

പരിപാടിയില്‍ ചലച്ചിത്ര പിന്നണി ഗായകരായ മാര്‍ക്കോസ്, രഹന, കണ്ണൂര്‍ സീനത്ത്, യുവ ഹൃദയങ്ങളെ കീഴടക്കിയ ഹനാന്‍ ഷാ, ലിറാര്‍ അമിനി, രഞ്ജു ചാലക്കുടി, സമദ്, ശ്രുതി ലക്ഷ്മി, ഡയാന ഹമീദ്, ഷഫീഖ്, സൗമ്യ, ഇഷാന്‍, മന്‍സൂര്‍ ഇബ്രാഹിം, നസീര്‍ മിന്നല്‍ തുടങ്ങി നിരവധി ഗായകര്‍ പങ്കെടുക്കും.

40 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് ആറരയ്ക്ക് ഗേറ്റ് തുറക്കും. ക്യു ടിക്കറ്റുകള്‍ വഴി ടിക്കറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 5531 7921 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

