ബഹ്‌റൈന്‍ കേരളീയ സമാജം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Web Desk
1 Min Read

മനാമ: രാജ്യസ്‌നേഹത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ബഹ്‌റൈന്‍ കേരളീയ സമാജം ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

city exchange

സ്വാതന്ത്ര്യ ദിനത്തില്‍ സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സമാജം ആക്ടിംഗ് പ്രസിഡന്റ് രവികുമാര്‍ ദേശീയപതാക ഉയര്‍ത്തി. സമാജം ഭരണസമിതി അംഗങ്ങളായ വിനയചന്ദ്രന്‍ നായര്‍ (സാഹിത്യവിഭാഗം സെക്രട്ടറി), അഭിലാഷ് വെള്ളുക്കൈ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), ബിനു കരുണാകരന്‍ (ലൈബ്രേറിയന്‍), രാജീവ് പി മാത്യു (ഇന്റേണല്‍ ഓഡിറ്റര്‍) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമാജം സമ്മര്‍ ക്യാമ്പ് ഡയറക്ടര്‍ ഉദയകുമാര്‍ കുണ്ടംകുഴി, ‘ശ്രാവണം 2026’ കണ്‍വീനര്‍ ഹരികൃഷ്ണന്‍, കെ ടി സലിം, വേണുഗോപാല്‍ (നേര്‍ക്ക അംഗം) എന്നിവരോടൊപ്പം സമാജം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ച ധീരദേശാഭിമാനികളെ ചടങ്ങില്‍ ആദരപൂര്‍വ്വം അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടതിന്റെ പ്രാധാന്യവും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, ജനാധിപത്യ മൂല്യങ്ങള്‍, പുരോഗതി എന്നിവ സംരക്ഷിക്കുന്നതില്‍ ഓരോ പൗരനും വഹിക്കേണ്ട ഉത്തരവാദിത്തവും ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.

- Advertisement -
Ad image

ദേശീയപതാകയുടെ കീഴില്‍ ഒത്തുചേര്‍ന്ന സമാജം അംഗങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ പാരമ്പര്യത്തെ പുതുക്കി ഉറപ്പിച്ചുകൊണ്ട് ചടങ്ങിന് സാക്ഷ്യം വഹിച്ചു. രാജ്യസ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി.

Share This Article
Leave a Comment
error: Content is protected !!