ഗള്‍ഫ് സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്ര നീക്കവുമായി ഖത്തര്‍ പ്രധാനമന്ത്രി

Web Desk
2 Min Read

ദോഹ: ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി ഖത്തര്‍ പ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി. സൗദി, ജോര്‍ദാന്‍, സിറിയ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ അദ്ദേഹം എല്ലാ കക്ഷികളും സംഭാഷണത്തിനും നയതന്ത്രത്തിനും പ്രതിജ്ഞാബദ്ധരാകണമെന്ന് ആവശ്യപ്പെട്ടു.

city exchange

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തില്‍ അംഗീകരിച്ച വ്യവസ്ഥകള്‍ നടപ്പാക്കണമെന്നും പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര നാവിഗേഷന്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദുമായാണ് ശൈഖ് മുഹമ്മദ് ആദ്യം സംസാരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. സംഘര്‍ഷം ലഘൂകരിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി തുടരുന്ന നയതന്ത്ര ശ്രമങ്ങളും അടുത്ത ഏകോപനവും സംഭാഷണത്തില്‍ പ്രധാനമായി.

തുടര്‍ന്ന് ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മന്‍ സഫാദിയുമായും ഖത്തര്‍ പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു. ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള സംയുക്ത നയതന്ത്ര ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

- Advertisement -
Ad image

സിറിയന്‍ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്കൊപ്പം സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള സംയുക്ത ഏകോപനവും ഇരുവരും വിലയിരുത്തി.

മൂന്ന് സംഭാഷണങ്ങളിലും എല്ലാ കക്ഷികളും സംഭാഷണത്തിനും നയതന്ത്രത്തിനും മുന്‍ഗണന നല്‍കേണ്ടതിന്റെ അനിവാര്യത ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കണമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര നാവിഗേഷന്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാദേശിക സുരക്ഷ സംരക്ഷിക്കുന്നതിനും ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും മേഖലയില്‍ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഈ നടപടികള്‍ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷം ഒഴിവാക്കുന്നതിനും മേഖലയില്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ ധാരണയിലെത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!