
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം മൈത്രി ബഹ്‌റൈന്റെ നേതൃത്വത്തില്‍ ട്യൂബ്ലി ലേബര്‍ ക്യാമ്പില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

മൈത്രി ബഹ്‌റൈന്‍ പ്രസിഡന്റ് സലിം തയ്യില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു. പൊതുപ്രവര്‍ത്തകനും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ഇ വി രാജീവന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ അര്‍പ്പിച്ച ധീര രക്തസാക്ഷികളുടെ ത്യാഗവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് എപ്പോഴും പ്രചോദനമായിരിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ഓര്‍മ്മിപ്പിച്ചു.
മൈത്രി ബഹ്‌റൈന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ ബാബു പരിപാടികള്‍ ഏകോപിപ്പിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ഷബീര്‍ ക്ലാപ്പന, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യില്‍, അന്‍സാര്‍ തേവലക്കര, അംഗങ്ങളായ നസറുള്ള നൗഷാദ്, സഹദ് സലിം, മുഹമ്മദ് ഇര്‍ഫാന്‍, ജമാല്‍ കോയിവിള എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ആഘോഷങ്ങളുടെ ഭാഗമായി ലേബര്‍ ക്യാമ്പിലെ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ഭക്ഷണ വിതരണം സ്വാതന്ത്ര്യദിനാഘോഷത്തിന് കൂടുതല്‍ ഹൃദയസ്പര്‍ശിയായ അനുഭവം പകര്‍ന്നു.
മൈത്രി ബഹ്‌റൈന്‍ ട്രഷറര്‍ അബ്ദുല്‍ ബാരി നന്ദി പറഞ്ഞു.

