

ദോഹ: കെ എം സി സി ഖത്തര്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി നസീം ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ അസീബ് തളങ്കരയുടെ പേരില്‍ സി പി ആര്‍ പരിശീലന ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നു.

വിദഗ്ദ പരശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പ് 23ന് വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് സല്‍വ റോഡിലുള്ള അത്ലന്‍ ക്ലബ്ബ് ഹൗസില്‍ നടക്കും.

ഈ ക്യാമ്പിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമായിരിക്കുമെന്നു കാസറഗോഡ് കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു.
