ജമാല്‍ കോരങ്കോടനു ഇന്‍കാസ് ഖത്തര്‍ നാദാപുരം സ്‌നേഹ സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഹൃസ്വ സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജമാല്‍ കോരങ്കോടനു ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹ സ്വീകരണം ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഡി എം ഐ എസ് ഹാളില്‍ നടന്നു.

city exchange

സ്വീകരണ യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് സംഘടനാപരമായി നടക്കുന്ന പുതിയ പോസിറ്റീവായ മാറ്റങ്ങളെ കുറിച്ച് ജമാല്‍ കോരങ്കോടന്‍ വിവരിച്ചു. രാഹുല്‍ നയിക്കുന്ന സ്‌നേഹ രാഷ്ട്രീയത്തിനു ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ബോധവാന്മാരാക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വിശദമായി പ്രതിപാദിച്ചു.

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വരുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ പ്രാധാന്യം വിപിന്‍ ഉദ്ഘാടന ഭാഷണത്തില്‍ വിവരിച്ചു.

ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് അന്‍സാര്‍ കൊല്ലാടന്‍ അധ്യക്ഷത വഹിച്ചു. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് അന്‍സാര്‍ കൊല്ലാടന്‍ തനത് ശൈലിയില്‍ വിശദമായി വിവരിച്ചു.

- Advertisement -
Ad image

യോഗത്തില്‍ ജില്ലാ കമ്മിറ്റി മുഖ്യരക്ഷാധികാരി അഷറഫ് വടകരയും ജില്ലാ ജനറല്‍ സെക്രട്ടറി മൂഹമ്മദലി വാണിമേലും സംസാരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വഹിക്കുന്ന അഭിമാനകമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് അഷറഫ് വടകരയും മുഹമ്മദലി വാണിമേലും സംസാരിച്ചു.

നിയോജക മണ്ഡലം ട്രഷറര്‍ പി സി ഗഫൂര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് അരുണ്‍ നന്ദിയും പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്ലോക്ക് കമ്മിറ്റികളിലേക്ക് കെ പി സി സി നിയോഗിച്ച ഇന്‍കാസ് ഖത്തര്‍ പ്രതിനിധികളെ യോഗത്തില്‍ അനുമോദിച്ചു. ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദലി വാണിമേല്‍, ആരിഫ് പയന്തോങില്‍, ഷാഹിദ് വി പി, ജിതേഷ് നരിപ്പറ്റ, നബീല്‍ വാണിമേല്‍, അല്‍താഫ് അബ്ദുല്ല പോന്നങ്കോടന്‍ എന്നിവരെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജമാല്‍ കോരങ്കോടന്‍ ഷാളണിയിച്ചു അനുമോദിച്ചു.

Share This Article
Leave a Comment
error: Content is protected !!