വില വിവരങ്ങള്‍ അറബിയിലില്ലേ; ഒരു മില്യന്‍ റിയാല് പിഴയൊടുക്കാന്‍ തയ്യാറെടുത്തോളൂ

Web Desk
1 Min Read

ദോഹ: ഖത്തറില്‍ വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ വില അറബിയില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം വരെ തടവോ മുപ്പതിനായിരത്തില്‍ കുറയുകയോ ഒരു മില്യന്‍ റിയാലില്‍ കൂടുകയോ ചെയ്യാത്ത പിഴയോ ലഭിക്കും. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.

city exchange


ഖത്തറില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെല്ലാം ചരക്കുകളുടേയും സേവനങ്ങളുടേയും വില വിവര പട്ടിക അറബിയില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു. സാധ്യമെങ്കില്‍ മറ്റു ഭാഷകളിലും വില വിവരം രേഖപ്പെടുത്തുന്നത് നിയമപരമായ ഉത്തരവാദിത്വങ്ങളില്‍ മോചനം നല്കും.

ഉപഭോക്തൃ സംരക്ഷണത്തെ കുറിച്ചുള്ള 2008ലെ എട്ടാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7, 8, 11, 17 എന്നിവ പ്രകാരമാണ് വാണിജ്യ വ്യവസായ മന്ത്രാലയം വില വിവരം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാണിജ്യ സൗകര്യങ്ങളും റീട്ടയില്‍ ഔട്ട്‌ലെറ്റുകളും മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ മീഡിയ സൈറ്റുകളും ഉള്‍പ്പെടെ ഈ നിയമത്തിന്റെ പരിധിയില്‍ വരും.
വിലക്കുറവുകളോ പ്രമോഷനുകളോ നറുക്കെടുപ്പുകളോ ഉള്‍പ്പെടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് മന്ത്രാലയത്തില്‍ നിന്നും ലൈന്‍സ് നേടണമെന്നും ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!