കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുന:രാരംഭിക്കണം: ഐ സി എഫ്

Web Desk
1 Min Read

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുന:രാരംഭിക്കണമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷമുണ്ടായ വിമാന അപകട കാരണം പൈലറ്റിന്റെ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ അപകടം നടന്ന രാത്രി മുതല്‍ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും തുടങ്ങുന്നതിനു ബന്ധപ്പെട്ട അധികാരികള്‍ സത്വര നടപടി സ്വീകരിക്കണം.

city exchange


കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് പലവിധത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന റണ്‍വേ സെന്‍ട്രല്‍ ലൈന്‍ ലൈറ്റ് സ്ഥാപിക്കല്‍, റണ്‍വേ നീളം കൂട്ടല്‍ തുടങ്ങിയവ നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ ആവശ്യമായ നടപടി എടുക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

ഗള്‍ഫ് മേഖലയിലെ യാത്ര വിലക്കുകള്‍ ക്രമാനുഗതമായി എടുത്തുകളയുന്ന സാഹചര്യത്തില്‍ ഈ സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!