

ദോഹ: ഒരിക്കല്‍ കൂടിയെന്നായിരുന്നു പരിപാടിയുടെ പേര്. എത്ര കേട്ടാലും പിന്നേയും പിന്നേയും ഒരിക്കല്‍കൂടിയെന്ന് പറയാന്‍ തോന്നുന്നതായിരുന്നു പരിപാടി. റാസയും ബീഗവും ഇരുന്നാലപിച്ച വേദിക്കു മുമ്പില്‍ നിറഞ്ഞാടിയ മനസ്സുമായാണ് കാഴ്ചക്കാര്‍ ഇരുന്നത്.


പ്രണയം പാടിയും പറഞ്ഞുമെത്തിയ റാസയോടും ബീഗത്തോടുമൊപ്പം സംവദിച്ചാണ് ഗാനമേള മുന്നേറിയത്. റാസയും ബീഗവും പാതി വരിയില്‍ നിര്‍ത്തുമ്പോള്‍ അതു പൂരിപ്പിച്ചെത്തിയ പ്രേക്ഷകര്‍ പുതിയ അനുഭവമാണ് നല്കിയത്. നിറഞ്ഞു കവിഞ്ഞ റീജന്‍സി ഹാള്‍ പിന്നേയും പിന്നേയും എത്തിയ ആളുകളെ ഉള്‍ക്കൊള്ളാനാവാതെ കുഴങ്ങുകയായിരുന്നു.

