ആഗോളസ്തംഭനത്തിനും മാന്ദ്യത്തിനും സാധ്യതയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍

Web Desk
0 Min Read

ദോഹ: ആഗോള സമ്പദ് വ്യവസ്ഥയില്‍ ഈ വര്‍ഷം സ്തംഭനാവസ്ഥയും അടുത്ത വര്‍ഷം മാന്ദ്യവും നേരിടേണ്ടി വരുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് സൗദ് അല്‍താനി മുന്നറിയിപ്പ് നല്കി. ഖത്തര്‍ ഇക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

തുടര്‍ച്ചയായ വിതരണ പരിമിതികള്‍ സെന്‍ട്രല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സാധ്യതകളെ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പണപ്പെരുപ്പം കുറക്കുന്നതിന് ഖത്തറിന്റെ ധനനയം വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നും ഖത്തറി സമ്പദ് വ്യവസ്ഥയിലേക്ക് ഫണ്ടുകളുടെ ഒഴുക്കുണ്ടെന്നും അദ്ദേഹം വിശദമാക്കി. പണപ്പെരുപ്പ നിരക്ക് ഉള്‍ക്കൊള്ളുന്നതിന് ഖത്തറിലെ പലിശ നിരക്ക് ഉയര്‍ത്തിയതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!