

ദോഹ: റമദാനില്‍ ഇഫ്താറിനും സുഹൂറിനും വിഭവങ്ങള്‍ ഒരുക്കി ടീ ടെന്റ് റസ്റ്റോറന്റ്. അല്‍ അതിയ സ്ട്രീറ്റ് 33ല്‍ ദോഹ ബാങ്കിന് സമീപം അല്‍ അസ്മഖ് ബില്‍ഡിംഗിലാണ് ടീ ടെന്റ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.

ഇഫ്താര്‍ ബോക്‌സിന് 13 റിയാലാണ് ടീ ടെന്റ് റസ്‌റ്റോറന്റ് ഈടാക്കുന്നത്. മൂന്നിനം സ്‌നാക്ക്‌സ്, ഫ്രഷ് കട്ട് ഫ്രൂട്ട്‌സ്, ഈത്തപ്പഴം, ജ്യൂസ്, ചെറുപയര്‍ കഞ്ഞി, വെള്ളം എന്നിവയ്ക്ക് പുറമേ മട്ടന്‍ ദം ബിരിയാണി, ചിക്കന്‍ ദം ബിരിയാണി, ഇറച്ചി ചോര്‍, നെയ്‌ചോറും ബീഫ് കറിയും എന്നിവയില്‍ ഏതെങ്കിലും ഒന്ന് ലഭിക്കുന്നതാണ്.


ഇഫ്താര്‍ പ്രീമിയം കിറ്റിന് 22 റിയാലാണ് ചാര്‍ജ്. ഇതിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ദം ബിരിയാണി (ചിക്കന്‍/ മട്ടന്‍/ ബീഫ്), കുഞ്ഞിപത്തില്‍, ബീഫ് കറി നെയ്‌സ് പത്തിരി, ജീരക കഞ്ഞി, 3 വിധം സ്‌നാക്ക്‌സ്, കട്ട് ഫ്രൂട്ട്‌സ്, ഈത്തപ്പഴം, ഫ്രഷ് ജ്യൂസ്, വെള്ളം, പായസം, ദഹി സാലഡ്, അച്ചാര്‍ എന്നിവയാണ് ഇതിലുണ്ടാവുക.

സുഹൂറിന് 10 റിയാലാണ് ചാര്‍ജ് ഈടാക്കുന്നത്. മോട്ട/ ബാരിക്ക് റൈസ്, മീന്‍ കറി, ദാല്‍, പച്ചടി, ഉപ്പേരി, മാങ്ങ അച്ചാര്‍, സ്‌പെഷ്യല്‍ ഫിഷ് തവ ഫ്രൈ, ഇഞ്ചിപ്പുളി, കൊണ്ടാട്ടം, ചമ്മന്തി, പപ്പടം എന്നിവയാണ് സുഹൂര്‍ മീലില്‍ ഉള്‍പ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 30342255, 77916888 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

