റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വര്‍ണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു, ട്രഷറര്‍ ഷൗക്കത്തലി താജ് എന്നിവര്‍ ദേശീയ പതാക ഉയര്‍ ത്തി റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു.

city exchange

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ് ഊന്നിപ്പറഞ്ഞു. സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ മുനീര്‍ അഹമ്മദ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡയറക്ടര്‍ ആര്‍ എസ് മൊയ്തീന്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഫാരിസ് അബൂബക്കര്‍, വി സി മഷൂദ് എന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന ദേശീയോദ്ഗ്രഥന പരിപാടികള്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മാറ്റുകൂട്ടി. വൈസ് പ്രിന്‍സിപ്പല്‍ (അക്കാദമിക്) ജയ്‌മോന്‍ ജോയ്, വൈസ് പ്രിന്‍സിപ്പല്‍ (സി സി എ) ശിഹാബുദ്ധീന്‍, വൈസ് പ്രിന്‍സിപ്പല്‍ (അഡ്മിനിസ്‌ട്രേഷന്‍) റോബിന്‍ കെ ജോസ്, ഹെഡ് ഓഫ് സെക്ഷന്‍സ് നിസാര്‍ കെ, മുഹമ്മദ് ഹസ്സന്‍, പദ്മ അരവിന്ദ്, ഹാജറ ബാനു, അസ്മ റോഷന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!