പാതിരിപ്പറ്റയില്‍ വൃക്കരോഗ നിര്‍ണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തുന്നു

Web Desk
1 Min Read

കക്കട്ടില്‍: നന്മ ചീക്കോന്ന് ഖത്തര്‍ കമ്മിറ്റി പാതിരിപ്പറ്റ മഹല്ലു കമ്മിറ്റിയുമായി ചേര്‍ന്ന് പാതിരിപ്പറ്റ യു പി സ്‌ക്കൂളില്‍ മെയ് നാലിന് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തില്‍ വൃക്കരോഗനിര്‍ണ്ണയ കേമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. ക്യാമ്പ് നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

city exchange

അഹമ്മദ് പാതിരിപ്പറ്റ (ചെയര്‍മാന്‍), ആമത് മാസ്റ്റര്‍ കല്ലുമ്മല്‍, മേനാരത്ത് അന്ത്രു ഹാജി, ഹമീദ് ഹാജി പി പി, അന്ത്രു ഹാജി ആര്‍ കെ, ഷറഫുദ്ദീന്‍ ടി എം,
കുഞ്ഞബ്ദുല്ല നമ്പോടന്‍കണ്ടി, എന്‍ കെ കുഞ്ഞമ്മദ് ഹാജി (വൈസ് ചെയര്‍മാന്‍മാര്‍), അഹമദ് ഹാജി പുന്നോള്‍കണ്ടി (ജന. കണ്‍വീനര്‍), എന്‍ ഹമീദ് മാസ്റ്റര്‍, പി എം അന്ത്രു, നസീര്‍ ടി പി, ഫൈസല്‍ പാലോല്‍, അജ്മല്‍ പി എം, കെ പി മമ്മു ഹാജി, മജീദ് പുന്നോല്‍കണ്ടി (കണ്‍വീനര്‍മാര്‍), റഫീഖ് കെ പി (ട്രഷറര്‍), ഹമീദ് ഹാജി പാലോല്‍, മഹമൂദ് ഹാജി ഇ വി, കുഞ്ഞബ്ദുല്ല കുളങ്ങര, കുഞ്ഞമ്മദ് പാലോല്‍, കുഞ്ഞമ്മദ് ഹാജി പാലൊന്‍കുനി, ആമത് ഹാജി നമ്പൂട്കണ്ടി, കുഞ്ഞമ്മദ് ചങ്ങരോത്ത്, കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പാലോന്‍കുനി (റജിസ്‌ട്രേഷന്‍),
സിയാദ് പാലോല്‍ (പബ്ലിസിറ്റി), സുബൈര്‍ പതിയോട്ടില്‍ (വളണ്ടിയര്‍), അബ്ദുല്ല കെ പി (ഫുഡ്) എന്നിവരെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.

യോഗത്തില്‍ പി കെ ആമത് ഹാജി അധ്യക്ഷത വഹിച്ചു. അഹമദ് പാതിരിപ്പറ്റ സ്വാഗതം പറഞ്ഞു. ഹമീദ് ഹാജി പാലോല്‍, നസീര്‍ ടി പി, മജീദ് പി കെ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!