പുകയില രഹിത ഗ്രാമം കീഴ്മാട് പ്രത്യേക പരിശോധന

Web Desk
1 Min Read

ആലുവ: കീഴ്മാട് പഞ്ചായത്തിനെ പുകയില രഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തി. കൊച്ചിന്‍ ബാങ്ക്, ചുണങ്ങംവേലി, തോട്ടുമുഖം, മാര്‍വര്‍, കുട്ടമശ്ശേരി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമാനുസൃത പുകവലി ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത ഇരുപത്തിയെട്ട് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. പൊതുസ്ഥലത്ത് പുകവലിച്ച അഞ്ച് പേര്‍ക്ക് പിഴ ചുമത്തി. വിദേശനിര്‍മ്മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു.

city exchange

പുകയില വില്‍പ്പനശാലകളില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതല്ലെന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. പുകയില ഉത്പന്നങ്ങളുടെ പരസ്യം വില്‍പ്പനശാലകളിലോ പൊതു ഇടങ്ങളിലോ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ല. വ്യാപാര സ്ഥാപനങ്ങളിലടക്കം
പുകയില രഹിതസ്ഥലം ഇവിടെ പുകവലി ശിക്ഷാര്‍ഹം ബോര്‍ഡുകള്‍ സ്ഥാപിക്കണം.

വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുവാന്‍ പാടുള്ളതല്ല. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കോട്പ നിയമപ്രകാരം പിഴ ഈടാക്കും.

ആലുവ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് മഹേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ ജെ അരവിന്ദ്, ജിനേഷ്‌കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ് എസ് രേഖ, ക്ലിഫി ജോസഫ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ ദിവസങ്ങളില്‍ മുഴുവന്‍ കവലകളിലും പരിശോധന നടത്തുമെന്നും നിയമാനുസൃത ബോര്‍ഡുകള്‍ സ്ഥാപിക്കാത്തവര്‍ക്കും പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കും എതിരെ പിഴ ഈടാക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

- Advertisement -
Ad image

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുവാനും നിര്‍ദ്ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!