സ്ത്രീകള്‍ സമ്പാദ്യ ശീലം വളര്‍ത്തേണ്ടത് ആവശ്യമല്ല, അത്യാവശ്യമാണ്: ഡോ: ഷാഹിദ കമാല്‍

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീസുരക്ഷയും സാമ്പത്തിക സ്വയം പര്യാപ്തതയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.

city exchange

ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുബൈ ഹാളില്‍ നടന്ന സെമിനാറില്‍ മുന്‍ കേരള സംസ്ഥാന വനിത കമ്മീഷന്‍ അംഗവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷാഹിദ കമാല്‍ വിഷയസ്പദമാക്കി സംസാരിച്ചു.

വര്‍ത്തമാന കാലയളവില്‍ സ്ത്രീ സുരക്ഷയുടെ അടിസ്ഥാനം, സ്ത്രീയുടെ സ്വയം പര്യാപ്തത തന്നെയാണെന്നും സാമ്പത്തിക സ്വാശ്രയത്വം ഇല്ലാത്ത സ്ത്രീകള്‍ ആണ് പലപ്പോഴും ദുരിത ജീവിതത്തിന് വിധേയമാകുന്നതെന്നും ഷാഹിദ കമാല്‍ അഭിപ്രായപ്പെട്ടു

വനിതാ വേദി വൈസ് പ്രസിഡന്റ് ജാന്‍സി റാണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്‌കൃതിയുടെ ഉപഹാരം കേന്ദ്ര കമ്മറ്റി അംഗം ബിന്ദു പ്രദീപ് കൈമാറി. സെക്രട്ടറി ജെസിത ചിന്തുരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സിനി അനില്‍ നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!