
ദോഹ: ഖത്തറിലെ വായനാ പ്രേമികളുടെ കൂട്ടായ്മയായ എഫ് സി സി വായനകൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച ജൂണ്‍ 13ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഹിലാല്‍ എഫ് സി സി ഹാളില്‍ നടക്കും.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ പുസ്തകത്തിന്റെ വായനാസ്വാദനത്തില്‍ ഖത്തറിലെ എഴുത്തുകാരും സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു സംസാരിക്കും.

എഫ് സി സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 66572518 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
