

മന്‍സൂറ: മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

സെന്‍ട്രല്‍ ദോഹയിലെ ബിന്‍ ദുര്‍ഹാം പ്രദേശത്ത് നാല് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. ഏഴു പേരെ രക്ഷപ്പെടുത്തിയതായും കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഒരാള്‍ മരിച്ചതായുമാണ് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചത്.


കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനും പരിസരത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ബി-റിങ് റോഡില്‍ ലുലു എക്സ്പ്രസിന് ഏതാനും മീറ്റര്‍ പിറകിലുള്ള കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നുവീണത്. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

