റമദാനില്‍ വ്യത്യസ്ത പരിപാടികളും പ്രമോഷനുകളുമായി ഖത്തര്‍ ടൂറിസം

Web Desk
2 Min Read

ദോഹ: വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ രാജ്യത്തുടനീളം വ്യത്യസ്ത പരിപാടികളും പ്രമോഷനുകളും അവതരിപ്പിച്ച് ഖത്തര്‍ ടൂറിസം.

city exchange

രുചികരമായ ഇഫ്താറുകളും സുഹൂറുകളും ആസ്വദിക്കാനുള്ള അവസരമാണ് രാജ്യത്തെ വിവിധ ഹോട്ടലുകള്‍ നല്‍കുന്നത്.

മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 20 വരെ ഖത്തറിലെ ഏറ്റവും പ്രിയപ്പെട്ട പല ഹോട്ടലുകളും വിഭവസമൃദ്ധമായ ഇഫ്താര്‍, സുഹൂര്‍ വിരുന്നുകള്‍ സംഘടിപ്പിക്കും. ഡ്ബ്ല്യു ദോഹയിലെ അതിഥികള്‍ക്ക് വര്‍ണ്ണാഭമായ സുല്‍ത്താന്‍സ് ടെന്റില്‍ സമൃദ്ധമായ ഭക്ഷണാനുഭവം ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് ദി നെഡ് ദോഹയില്‍ സ്റ്റൈലിഷ് പ്രൈവറ്റ് മജിലിസുകള്‍ വാടകയ്ക്കെടുക്കാം. മോണ്ട്രിയന്‍ ദോഹയിലേക്ക് പോകുന്ന ഭക്ഷണ പ്രിയര്‍ക്ക് ഹോട്ടലിലെ വണ്ടര്‍ലാന്‍ഡ് ടെന്റില്‍ റമദാനിന്റെ മാന്ത്രികത ആസ്വദിക്കാനാകും.

- Advertisement -
Ad image

അല്‍ ഫ്രെസ്‌കോ ഡൈനേഴ്സും മികച്ച ട്രീറ്റ് ഒരുക്കുന്നുണ്ട്. റാഫിള്‍സ് ദോഹയിലെ കത്താറ ടവേഴ്സ് ടെറസില്‍ നടക്കുന്ന ഇഫ്താറും സുഹൂറും അതിഥികള്‍ക്ക് ലുസൈലിന്റെയും അറബിക്കടലിന്റെയും മനോഹരമായ കാഴ്ചകള്‍ കൂടി കാണാന്‍ അവസരമൊരുക്കുന്നുണ്ട്. അതേസമയം അല്‍ മെസ്സില റിസോര്‍ട്ടിന്റെയും സ്പായുടെയും ദൈനംദിന സ്പ്രെഡുകള്‍ റിസോര്‍ട്ടിന്റെ സെന്റേര്‍ഡ് ഗാര്‍ഡനില്‍ നടക്കും.

റമദാനിലെ ശാന്തതയും മനോഹാരിതയും ആസ്വദിക്കാന്‍ ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട് ആന്റ് വില്ലാസില്‍ താമസിക്കാവുന്നതാണ്. ഇഫ്താര്‍, സുഹൂര്‍, വാട്ടര്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന നിരവധി ഓഫറുകള്‍ ഇവിടെ ലഭ്യമാണ്. റിറ്റ്സ്- കാള്‍ട്ടണ്‍ ദോഹയിലെ പാക്കേജുകള്‍ ഒരു ആഡംബര സ്യൂട്ടിലോ മുറിയിലോ ഒരു രാത്രി താമസം, കൂടാതെ രണ്ട് മുതിര്‍ന്നവര്‍ക്കുള്ള ഇഫ്താര്‍ ബുഫേയുമാണ്.

ഏപ്രില്‍ അഞ്ചിന് തവാര്‍ മാളില്‍ ഗരങ്കാവോ സായാഹ്നത്തില്‍ തത്സമയ അറബി സംഗീതവും കൊച്ചുകുട്ടികള്‍ക്കായി നിരവധി സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു.

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഖത്തര്‍ ആര്‍ട്ടിസ്റ്റ് എക്‌സിബിഷന്‍ 2023 ഉള്‍പ്പെടെ വിവിധ പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും നടക്കും. ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരാണ് അവരുടെ സൃഷ്ടികളുമായി രംഗത്തുള്ളത്.

വിവിധ സീസണല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലും ലുസൈല്‍ ബൊലിവാര്‍ഡിലും ആസ്വാദനത്തിന്റെ ഏറ്റവും മികച്ച അന്തരീക്ഷമാണ് ഒരുക്കുന്നത്.

റമദാന്‍ മാസം അവസാനിക്കാറാകുമ്പോള്‍ ഈദ് ആഘോഷത്തിന്റെ ലഹരിയിലേക്ക് രാജ്യമെത്തും. അല്‍ ബിദ പാര്‍ക്കിലെ മെഗാ പാര്‍ക്ക് കാര്‍ണിവലില്‍ ഗെയിമുകള്‍, റെസ്റ്റോറന്റുകള്‍, ഷോകള്‍, മെഗാ പാര്‍ക്ക് തിയേറ്റര്‍ തുടങ്ങി 250ഓളം വ്യത്യസ്ത ഇനങ്ങളുമായി 15 ദിവസം വിനോദം പ്രദാനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!