ജൂഡിന്റെ മഹാപ്രളയം ബിഗ് സ്‌ക്രീനിലേക്ക്; ‘2018’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Web Desk
2 Min Read

കൊച്ചി: 2018ലെ മഹാപ്രളയം മലയാളികള്‍ക്ക് മാത്രമല്ല മനുഷ്യ സ്‌നേഹികളായ ഓരോരുത്തര്‍ക്കും മറക്കാന്‍ കഴിയാത്ത മഹാ സംഭവമായിരുന്നു. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നില്‍ പകച്ചു പോയ ദിവസങ്ങള്‍. അവിടെ നിന്ന് പരസ്പരം കരംചേര്‍ത്ത് ഉയര്‍ത്തെഴുന്നേറ്റ സ്‌നേഹക്കരുതലിന്റെ ഓര്‍മ്മകള്‍. ആ ദിവസങ്ങള്‍ ഒരിക്കല്‍ കൂടി എത്തുകയാണ് സിനിമയായി.

city exchange

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും സംഘവും ചേര്‍ന്ന് ഒരുക്കുന്ന ‘2018 എവരി വണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രം ഏപ്രില്‍ 21ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണം, വന്‍താരനിര എന്നിവയെല്ലാം ചേര്‍ത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കിയത്. നേരത്തെ പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018 എവരി വണ്‍ ഈസ് എ ഹീറോ’ നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

- Advertisement -
Ad image

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം- ചമന്‍ ചാക്കോ. സംഗീതം- നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്, ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍- സൈലക്‌സ് അബ്രഹാം. പി ആര്‍ ഒ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റില്‍സ്- സിനറ്റ് ആന്റ് ഫസലുല്‍ ഹഖ്, വി എഫ് എക്‌സ്- മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്, ഡിസൈന്‍സ്- യെല്ലോടൂത്.

Share This Article
Leave a Comment
error: Content is protected !!