സമാധാന നൊബേല്‍ അലിസ് ബിയാലിയാട്‌സികിക്കും റഷ്യന്‍, യുക്രെയ്ന്‍ സംഘടനകള്‍ക്കും

Web Desk
1 Min Read

സ്റ്റോക്ഹോം: സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്‌കിക്ക്. അലിസ് ബിയാലിയാട്സ്‌കിയെ കൂടാതെ റഷ്യന്‍ സംഘടനകളായ മെമ്മേറിയല്‍ (റഷ്യ), യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രെയ്ന്‍) എന്നീ സംഘടനകള്‍ക്കുമാണ് നൊബേല്‍.

city exchange

ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആളാണ് അലിസ്.

1987ലാണ് റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയായി മെമ്മോറിയല്‍ വളര്‍ന്നു.

- Advertisement -
Ad image

യുക്രെയ്നിലെ കീവില്‍ 2007ലാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രെയ്നിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിമായി സ്ഥാപിക്കപ്പെട്ട സംഘടനയാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ്. രാജ്യം സമ്പൂര്‍ണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സര്‍ക്കാരിന് മേല്‍ സംഘടന നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റഷ്യന്‍ അധിനിവേശത്തില്‍ യുദ്ധക്രൂരതകള്‍ പുറത്ത് കൊണ്ടുവരുന്നതിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!