ബോളിവുഡ് താരം അരുണ്‍ ബാലി അന്തരിച്ചു

Web Desk
1 Min Read

മുംബൈ: ബോളിവുഡ് താരം അരുണ്‍ ബാലി (79) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

city exchange

രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്ന മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ബാലിയുടെ നിര്യാണ വിവരം മകന്‍ അങ്കുഷാണ് സ്ഥിരീകരിച്ചത്. ദൂരദര്‍ശനിലെ സീരിയല്‍ സ്വാഭിമാനിലെ കുന്‍വര്‍സിങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാലി ഹേ റാം എന്ന ചിത്രത്തില്‍ ഹുസൈന്‍ റഷീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ദൂസര കേവലില്‍ ഷാരൂഖ് ഖാന്റെ അമ്മാവന്റെ വേഷത്തില്‍ ക്യാമറയ്ക്ക് മുമ്പിലെത്തിയ അരുണ്‍ ബാലി ചാണക്യ, ദേശ് മേന്‍ നികല്ല, ഹോഗാ ചാന്ദ് തുടങ്ങി നിരവധി സീരിയലുകളില്‍ വേഷമിട്ടു. ത്രി ഇഡിയറ്റ്‌സ്, സൗഗന്ധ്, ലഗേ രഹോ, മുന്നാഭായ്, കേദാര്‍നാഥ്, ബര്‍ഫി, റെഡി, സാമ്രാട്ട് പൃഥ്വിരാജ്, ലാല്‍ സിങ് ഛദ്ദ, ദണ്ഡ് നായക് തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച ഗുഡ്‌ബൈ ആണ് അവസാന ചിത്രം.

Share This Article
Leave a Comment
error: Content is protected !!