ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തല

Web Desk
0 Min Read

ആലപ്പുഴ: മലയാളസിനിമയില്‍ ഹാസ്യത്തിനു പുതിയൊരു ഭാഷ്യം ചമച്ച അതുല്യ നടനായിരുന്നു ഇന്നസെന്റ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മലയാളിപ്രേക്ഷകരുടെ മനസ്സുകളില്‍ എക്കാലവും മായാതെ നില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ ഇന്നസെന്റിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. ചിരി സാമ്രാജ്യത്തിലെ ആ ചക്രവര്‍ത്തിയുടെ തിരോധാനം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണ്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ശോഭിച്ച് അദ്ദേഹം ജനപ്രിയനായി. അദ്ദേഹവുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന തന്നെ സംബന്ധിച്ച് ഈ വിയോഗം ദു:ഖകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!