കര്‍ണാടക ഹൈക്കോടതി വിധി നിരാശാജനകം: കാന്തപുരം

Web Desk
1 Min Read

കോഴിക്കോട്: ഹിജാബ് നിരോധനം ശരിവെച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധി വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന ഇമാം കോണ്‍ഫറന്‍സ് ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ഇസ്‌ലാം മത വിശ്വാസ പ്രമാണങ്ങളേയും പൗരന്‍ എന്ന നിലയിലുള്ള വിശ്വാസിയുടെ മൗലികാവകാശങ്ങളേയും ഹനിക്കുന്നതാണ് വിധിയെന്ന് കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പറയേണ്ടി വരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേല്‍ക്കോടതിയില്‍ നിന്ന് നീതിപൂര്‍വ്വമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാന്തപുരം പറഞ്ഞു. ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമല്ലെന്ന കോടതി പരാമര്‍ശം ഇസ്‌ലാമിക പ്രമാണ വിരുദ്ധമാണെന്നും ഹിജാബ് നിര്‍ബന്ധമാണെന്നതില്‍ മുസ്‌ലിം ലോകത്ത് യാതൊരു എതിരഭിപ്രായവും തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!