NEWS
അക്കാദമിക് കലണ്ടര്‍; കോടതി വിധി നടപ്പിലാക്കണം: കെ എ എം എ
കൊച്ചി: അശാസ്ത്രീയവും ഏകപക്ഷീയവുമായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അക്കാദമിക കലണ്ടര്‍ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അടിയന്തരമായി ക്യു ഐ പി യോഗം വിളിച്ചുചേര്‍ത്ത് കോടതി വിധിക്ക് അനുസൃതമായി അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാകണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മുന്‍വര്‍ഷങ്ങളിലെ പോലെ ക്യു ഐ പി അധ്യാപക സംഘടനകളുടെ മീറ്റിംഗ് നിര്‍ദേശിച്ച അക്കാഡമിക് കലണ്ടര്‍ മാറ്റിമറിച്ചുകൊണ്ട് ശനിയാഴ്ചകള്‍ മുഴുവന്‍ പ്രവൃത്തി ദിനമാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരെ കെ എ എം എ ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ ആദ്യ ശനിയാഴ്ചകള്‍ മുതല്‍ തന്നെ ക്ലാസ് ബഹിഷ്‌കരണം ഡി ജി ഇ ഓഫീസ് മാര്‍ച്ച്, കരിദിനം, പ്രതിഷേധ ദിനം എന്നിവ നടത്തിയിരുന്നു.
അധ്യാപക സംഘടനകള്‍ നടത്തിയ സമരത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക വിദ്യാര്‍ഥി പക്ഷത്തോടുള്ള ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍ നയത്തിനുള്ള തിരിച്ചടിയുമാണ് കോടതി വിധി എന്നും കോടതി വിധിയെ രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും അധ്യാപകരും പരിപൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നതായും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, ട്രഷറര്‍ പി പി ഫിറോസ്, സംഘടനാ വിഭാഗം സെക്രട്ടറി സിറാജ് മദനി, മറ്റു ഭാരവാഹികളായ എസ് ഹിഷാമുദ്ദീന്‍, ഇ മുസ്തഫ, ഇ ഐ മുജീബ്, പി എ അബ്ദുല്‍ നാസര്‍, നാദിര്‍ഷ ടി, ഷഫീര്‍ ഖാസിമി, അനസ് എം അഷറഫ്, നബീല്‍ എസ്, കെ എസ് യാസിര്‍, സംഗീത റോബര്‍ട്ട്, അന്‍സാര്‍ ചിതറ, എസ് എം സിറാജുദ്ദീന്‍, കെ എം മുഹമ്മദ് റെഷീദ്, ഖദീജ ടി, സുമിമോള്‍ ഇ കെ എന്നിവര്‍ പ്രസംഗിച്ചു.