സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്; പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

കൊക്കാല: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആറാമത് സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

city exchange

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സിറാജുദ്ധീന്‍ സഖാഫി, എസ് വൈ എസ് ജില്ല പ്രസിഡന്റ് അബ്ദുല്‍ റസാഖ് അസ്ഹരി, സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ വഹാബ് സഅദി, എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട്, എസ് വൈ എസ് ജില്ല ഭാരവാഹികളായ അബ്ദുല്‍ അസിസ് നിസാമി, മാഹിന്‍ സുഹ്‌രി, ബദറുദ്ധീന്‍, എസ് എസ് എഫ് ജില്ല സെക്രട്ടറി അബുതാഹിര്‍ ചേറ്റുവ എന്നിവര്‍ സംബന്ധിച്ചു.

സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് 2022 ഒക്ടോബര്‍ 22, 23 തിയ്യതികളിലായി തൃശൂരില്‍ നടക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!