സീബ്രാ ലൈനില്‍ കിടന്ന് വീഡിയോ പിടിച്ചു: ഏഷ്യന്‍ പൗരന്‍ അറസ്റ്റില്‍

Web Desk
1 Min Read

ദുബൈ: റോഡിനു കുറുകെ തലയണയിട്ട് കിടന്ന് വീഡിയോ എടുത്ത ഏഷ്യന്‍ പൗരനെ പൊലിസ് അറസ്റ്റ് ചെയ്തു. ദുബൈ ദേരയിലെ തിരക്കേറിയ റോഡിലെ സീബ്രാ ലൈനിലാണ് സംഭവം.

city exchange

അല്‍ മുറഖബത്തിലെ സലാഉദ്ദീന്‍ സ്ട്രീറ്റില്‍ ചൊവാഴ്ചയാണ് ഒരാള്‍ വീഡിയോ പിടിച്ചത്. വളരെ തിരക്ക് പിടിച്ച റോഡിലെ സീബ്രാ ലൈനില്‍ ശാന്തമായി കിടക്കുന്ന പ്രതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ നിരവധി പേര്‍ അത് പങ്കുവച്ചിരുന്നു.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലിസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!