കോണ്‍ഗ്രസിനെ ‘തൂത്തുവാരി’

Web Desk
1 Min Read

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങള്‍ ബി ജെ പിയോടൊപ്പം. പ്രതീക്ഷയായിരുന്ന പഞ്ചാബും കോണ്‍ഗ്രസിനെ കൈവിട്ടു. ആം ആദ്മിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയത്.

city exchange

പടലപ്പിണക്കം ശക്തമായ പഞ്ചാബില്‍ അനുകൂലമായിരുന്ന കര്‍ഷക സമരം പോലും മുതലെടുക്കാനാവാതെ തളര്‍ന്ന കോണ്‍ഗ്രസിനെ ആം ആദ്് മി പാര്‍ട്ടി ഡല്‍ഹി ഭരണം മാതൃക കാണിച്ച് പിടിച്ചെടുക്കുകയായിരുന്നു. കേന്ദ്ര ഭരണ പ്രദേശമാണ് ഡല്‍ഹിയുടെ പരിമിതികളില്‍ നിന്ന് പൂര്‍ണ സംസ്ഥാനമായ പഞ്ചാബിലേക്കുള്ള ആം ആദ്മിയുടെ നേട്ടം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനങ്ങളുണ്ടാക്കും.

തൊണ്ണൂറിലേറെ സീറ്റുകളില്‍ എ എ പി വിജയക്കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായത് അറുപതിലേറെ സീറ്റുകളാണ്.

- Advertisement -
Ad image

മണിപ്പൂര്‍ തുടര്‍ച്ചയായി വര്‍ഷം ഭരിച്ച ബി ജെ പി വീണ്ടും അധികാരക്കസേരയിലേക്കുള്ള വഴി തുറന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് ഇപ്പോള്‍ രണ്ടക്കം കടക്കാന്‍ പോലും പ്രയാസം നേരിടുകയാണ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്.

മല്‍ഗോവ മാമ്പഴം പോലെ കഴിഞ്ഞ തവണ കിട്ടിയത് നഷ്ടമായ കോണ്‍ഗ്രസിന് ഇപ്രാവശ്യം പ്രതീക്ഷയ്ക്ക് പോലും വകയില്ലാത്ത അവസ്ഥയായി. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നിടത്തേക്കാണ് ബി ജെ പിയുടെ നില.

ഉത്തരാഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല. നാള്‍ക്കുനാള്‍ ക്ഷീണിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ബി ജെ പിയെ എതിര്‍ക്കാനാവുന്നില്ലെന്ന് മാത്രമല്ല ചെറിയ കക്ഷികളുടെ പ്രകടനം പോലും പുറത്തെടുക്കാനാവാത്ത അവസ്ഥയാണുള്ളത്.

Share This Article
Leave a Comment
error: Content is protected !!