ഖത്തര്‍ കോവിഡ് മൂന്നാം ഘട്ട ഇളവുകള്‍ നാളെ മുതല്‍

Web Desk
1 Min Read

ദോഹ: കോവിഡ് നിയന്ത്രണങ്ങളില്‍ മൂന്നാം ഘട്ട ഇളവുകള്‍ ഖത്തറില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. ഇളവുകള്‍ പ്രകാരം മാളുകളിലും റസ്റ്റാറന്റുകളിലും പരമാവധി ശേഷിയുടെ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം നല്‍കാം. വിവാഹ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. 80 പേര്‍ക്ക് പരമാവധി പങ്കെടുക്കാം. കുട്ടികള്‍ക്ക് സിനിമ തിയറ്ററുകളിലും പ്രവേശനാനുമതി നല്‍കി. മാസ്‌ക് ധരിക്കുന്നത് തുടരണം. ഒറ്റയ്‌ക്കോ കുടുംബത്തോടൊപ്പമോ വാഹനങ്ങള്‍ക്കുള്ളില്‍ അല്ലാത്തപ്പോഴെല്ലാം മാസ്‌ക് ധരിക്കണം. ഇഹ്തിറാസ് ആപ്പ് ഉപയോഗം പതിവ് പോലെ തന്നെ തുടരും. പുറത്തിറങ്ങുന്നവര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് പച്ച തെളിഞ്ഞതായി ഉറപ്പാക്കണം.പുറത്ത് ചടങ്ങുകള്‍ നടക്കുമ്പോള്‍ വാക്‌സിന്‍ സ്വീകരിച്ച 30 പേര്‍ക്ക് വരെയോ വാക്‌സിന്‍ സ്വീകരിക്കാത്ത 10 പേര്‍ക്ക് വരെയോ കൂട്ടം ചേരാന്‍ അനുവാദമുണ്ട്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്.

city exchange
Share This Article
Leave a Comment
error: Content is protected !!